പാരിസ് : അഞ്ച് തവണ ലോകചാമ്പ്യന്‍പട്ടം നേടിയ നോര്‍വ്വെയുടെ മാഗ്നസ് കാള്സന് ഒത്ത എതിരാളിയില്ലെന്ന് കണ്ട് ലോകകപ്പില്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് 2023ലാണ്. തനിക്കൊത്ത എതിരാളിയില്ലെന്ന് കണ്ടതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കാള്സന് എന്ന അജയ്യനായ താരം ഇന്ന് കിരീടങ്ങള്‍ നേടിക്കൊണ്ടേയിരിക്കുന്നു. പാരിസ് ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്സന് കിരീടം നേടിയത് തിങ്കളാഴ്ചയാണ്. ഫൈനലില്‍ അദ്ദേഹം അമേരിക്കയുടെ ഹികാരു നകാമുറയെ തോല്പിച്ചാണ് ചാമ്പ്യനായത്. ലോകചെസിലെ ആദ്യ റാങ്കുകരായ എല്ലാ പ്രതിഭകളും മാറ്റുരച്ച മത്സരമായിരുന്നു.
അമേരിക്കയുടെ ഫാബിയാനോ കരുവാന, ജര്‍മനിയുടെ വിന്‍സെന്റ് കെയ്മര്‍, റഷ്യയുടെ ഇയാന്‍ നെപോമ്നെഷി, മാക്സിം വാചിയെര് തുടങ്ങി മുന്‍നിര റാങ്കുകാര്‍ എല്ലാം പങ്കെടുത്ത ടൂര്‍ണ്ണമെന്റിലാണ് മാഗ്നസ് കാള്സന് ചാമ്പ്യനായത്. ഇന്ത്യയുടെ ഗുകേഷ്, പ്രജ്ഞാനന്ദ, അര്ജുന് എരിഗെയ്സി, വിദിത് ഗുജറാത്തി എന്നിവരും മത്സരിച്ചിരുന്നു. പക്ഷെ ഇവരില്‍ അര്ജുന് എരിഗെയ്സി മാത്രമാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്.
അവിടെ അദ്ദേഹം ഹികാരു നകാമുറയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. എങ്കിലും അര്ജുന് എരിഗെയ്സി അഞ്ചാം സ്ഥാനവും പ്രജ്ഞാനന്ദ ഒമ്പതാം സ്ഥാനവും ഗുകേഷ് 11ാം സ്ഥാനവും നേടി.
ഫ്രീസ്റ്റൈല്‍ ചെസ് എന്താണ്?
അമേരിക്കയിലെ പഴയ കാലകളിക്കാരനായ ബോബി ഫിഷര്‍ ആണ് ഫ്രീ സ്റ്റൈല്‍ ചെസ് കണ്ടുപിടിച്ചത്. സാധാരണ ചെസ് കളിയിലേതു പോലെയല്ല ഇതില്‍ കരുക്കള്‍ നിരത്തുക.
ഫ്രീസ്റ്റൈല്‍ ചെസ് എന്നത് ഭാവനാസമ്പൂര്‍ണ്ണമായ ചെസ്സ് ആണെന്നാണ് മാഗ്നസ് കാള്സന് പറയുന്നത്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്) തേരും (റൂക്ക്) എല്ലാം അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക. ആകെയുള്ള വ്യത്യാസം ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നതില്‍ ആണ്.
ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കരുക്കള്‍ നിരത്തുന്നത് എങ്ങിനെ വേണമെങ്കിലും നിരത്താം. ഒരു കളിയില്‍ നിന്നും വ്യത്യസ്താമായിട്ടാിരിക്കും അടുത്ത കളിയില്‍ ബോര്‍ഡിലെ കരുക്കള്‍ നിരത്തുക. :
ഇങ്ങിനെ ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കളി ആരംഭിക്കാന്‍ പോകുന്നതിന് മുന്‍പ് കരുക്കള്‍ എങ്ങിനെ വേണമെങ്കിലും വിന്യസിക്കാം. പക്ഷെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെ കറുപ്പ് കരുക്കളും നിരത്തണം.
എന്തുകൊണ്ടാണ് കാള്സന് ഈ ചെസ്സിനെ കൂടുതല്‍ സര്‍ഗ്ഗാത്മകം എന്ന് വിശേഷിപ്പിക്കുന്നത്?
ഇതില്‍ കളിക്കാരന്റെ ശരിയായ മിടുക്കാണ് പരീക്ഷിക്കപ്പെടുന്നതെന്ന് മാഗ്നസ് കാള്സന് വിശ്വസിക്കുന്നു.സാധാരണ ചെസ്സില്‍ പഠിച്ച ഓപ്പണിംഗുകളൊന്നും ഇവിടെ ഫലിക്കില്ല. പക്ഷെ ചെസ്സില്‍ എതിരാളിയെ നിഷ്പ്രഭനാക്കാനുള്ള തന്ത്രങ്ങള്‍ എല്ലാം സാധാരണ ചെസ്സിലേതുപോലെ തന്നെയാണ്. അതായത് കളിതന്ത്രങ്ങള്‍ മാറുന്നില്ല. തനിക്ക് ക്ലാസിക്കല്‍ ചെസ് മടുത്തുവെന്നും വ്യത്യസ്ത രീതികളില്‍ കരുക്കളെ വിന്യസിക്കുന്ന, കളിയുടെ ഗതി ഓരോ ഗെയിമിലും ഏറെ വ്യത്യസ്തമായിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സാണ് താന്‍ കൂടുതലായി കളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും മാഗ്നസ് കാള്സന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: