അങ്കമാലി : സ്കൂട്ടർ യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ. അഞ്ചൽ ഇടമുളക്കൽ മുണ്ടപ്പള്ളിൽ ജിജു (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. രാത്രി അങ്കമാലി ടൗണിലാണ് സംഭവം.
ഇയാൾക്കെതിരെ അഞ്ച് കേസുകൾ വേറെയുണ്ട്. ഇൻസ്പെക്ടർ എ. രമേഷ്, എസ് ഐ പ്രദീപ് കുമാർ, എ എസ് ഐ മാരായ ഇഗ്നേഷ്യസ്, നവീൻ ദാസ്, എസ് സി പി ഒ മാരായ ദിലീപ് കുമാർ, അജിത തിലകൻ എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: