ജയ്പുർ : പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസിഎൽ) അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മുൻ കോൺഗ്രസ് മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിന്റെ ജയ്പൂരിലെ വസതിയിൽ ചൊവ്വാഴ്ച ഇഡി റെയ്ഡ് നടത്തി. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിൽ ഖചാരിയ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
ഇഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം പുലർച്ചെ 5 മണിയോടെ ഖചാരിയവാസിന്റെ വസതിയിലെത്തി സ്ഥലത്ത് പരിശോധന ആരംഭിച്ചുവെന്ന് ഔദ്യോഗിക സ്രോതസ്സുകളാണ് അറിയിച്ചത്. ഖചാരിയവാസിന്റെ വസതിക്ക് പുറമേ അദ്ദേഹവുമായി ബന്ധപ്പെട്ട 19 സ്ഥലങ്ങൾ കൂടി റെയ്ഡ് ചെയ്യുന്നുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
അതേ സമയം അന്വേഷണ ഏജൻസി തനിക്ക് മുൻകൂർ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഖചാരിയവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് റെയ്ഡുകൾ നടത്താൻ അവർ ഇവിടെ വന്നിട്ടുണ്ട്. അവർക്ക് അത് ചെയ്യാൻ കഴിയും. ഞാൻ അവരുമായി സഹകരിക്കാൻ പോകുന്നു. ഇഡി അതിന്റെ ജോലി ചെയ്യുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
കൂടാതെ സർക്കാരുകൾ വരും പോകും. ഒരു ദിവസം രാഹുൽ ഗാന്ധി അധികാരത്തിൽ വരും, അപ്പോൾ ബിജെപിക്ക് മനസ്സിലാകും. ബിജെപിക്കെതിരെ നടപടിയെടുക്കാൻ കഴിയുമെങ്കിൽ ഞങ്ങളും പിന്നോട്ട് പോകില്ലെന്ന് ഖചാരിയവാസ് പറഞ്ഞു. സമാനമായ പെരുമാറ്റം ഉണ്ടാകുമെന്ന് ഭരണകക്ഷിക്ക് ഭീഷണിയുടെ സ്വരത്തിലാണ് കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: