കോഴിക്കോട്: 25 ശതമാനത്തില്‍ അധികം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന ഏത് ഏജന്‍സികളെയും ഉപയോഗിച്ച് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം പിന്തുണനല്‍കുമെന്ന്
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് ശിലാസ്ഥപനം നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 674 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വീണ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മുഖ്യാതിഥികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: