Entertainment

‘ഫെമിനിച്ചി ഫാത്തിമ’യ്‌ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ടൊവിനോ മികച്ച നടന്‍, നസ്രിയ, റീമ നടിമാര്‍

Published by

കോട്ടയം: ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന് മികച്ച സിനിമയ്‌ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്. അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം).
നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.
സമഗ്രസംഭാവനയ്‌ക്കുളള അവാര്‍ഡ് ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് സമ്മാനിക്കും. സീമ, ജൂബിലി ജോയ് തോമസ്, ബാബു ആന്റണി, വിപിന്‍ മോഹന്‍, ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി (സംവിധാനം:എം.സി ജിതിന്‍)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.സി ജിതിന്‍ (ചിത്രം: സൂക്ഷ്മദര്‍ശിനി)
മികച്ച സഹനടന്‍: 1. സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), 2.അര്‍ജ്ജുന്‍ അശോകന്‍ (ചിത്രം: ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി), മികച്ച സഹനടി : 1. ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ)
: 2. ചിന്നു ചാന്ദ്നി (ചിത്രം വിശേഷം),മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (ചിത്രം: കലാം സ്റ്റാഡേഡ് 5 ബി), ബേബി മെലീസ(ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി)
മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ചിത്രം : ഫാമിലി)
മികച്ച ഗാനരചയിതാവ് : 1. വാസു അരീക്കോട് (ചിത്രം രാമുവിന്റെ മനൈവികള്‍)
2. വിശാല്‍ ജോണ്‍സണ്‍ (ചിത്രം പ്രതിമുഖം), മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് (ചിത്രം മങ്കമ്മ), പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു), മികച്ച പിന്നണി ഗായിക : 1.വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം),2.വനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു), മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (ചിത്രം കൊണ്ടല്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക