ദില്ലി: റിസര്‍വ്വ് ബാങ്ക് റിപ്പോ പലിശ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ വായ്‌പാ പലിശനിരക്ക് കുറച്ചു തുടങ്ങി. ഇത് രാജ്യത്തിനാകെ ആശ്വാസമാവും. ഇനി കൂടുതല്‍ പേര്‍ വായ്‌പ എടുക്കാന്‍ തുടങ്ങും. അതോടെ ഇന്ത്യന്‍ സമ്പദ് ഘടനയിലേക്ക് കൂടുതല്‍ പണം ഒഴുകിത്തുടങ്ങും.
നിലവിൽ, റിസര്‍വ്വ് ബാങ്ക് സാധാരണ ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുന്നതിന്റെ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് 0.25 ശതമാനം റിപ്പോ നിരക്കാണ് കുറച്ചത്. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ വായ്‌പ പലിശ കുറച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്‌പാ പലിശ നരക്കുകൾ കുറച്ചിരിക്കുകയാണ്. എസ്ബിഐയിൽ നിന്നും വായപയെടുത്തവർക്ക് വലിയ ആശ്വാസമാണ് ഇതുകൊണ്ടുണ്ടാകുക. ബാങ്കിന്റെ ഇബിഎൽആർ (എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ്), നിലവിൽ 8.90% ആണ്, ഇത് 8.65% ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതോടെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ മാത്രമല്ല, മറ്റ് പൊതുമേഖലാ സ്വകാര്യ ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റിന്റെയും വായ്‌പയുടെയും പലിശ നിരക്കുകൾ കുറയ്‌ക്കാൻ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പലിശനിരക്കില്‍ പണം എത്തുന്നതോടെ സമ്പദ് ഘടന ശക്തമാകും. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: