പുരി : ഭാരതത്തിലെ പ്രധാനമായ വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം. 12–ാം നൂറ്റാണ്ടിൽ നിർമിച്ചതാണു ഈ ജഗന്നാഥക്ഷേത്രം.ജഗന്നാഥൻ അഥവാ കൃഷ്ണനാണു ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. അടുത്തായി സഹോദരനായ ബാലരാമൻെറയും സഹോദരിയായ സുഭദ്രയുടെയും പ്രതിഷ്ഠയുണ്ട്.
ഇപ്പോഴിതാ ക്ഷേത്രത്തിന്റെ മുകളിലുള്ള കൊടിയുമേന്തി ഗരുഡൻ പറന്ന് പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് . ഇത് വെറുമൊരു അത്ഭുത സംഭവമല്ലെന്നും, ദൈവികമായ വലിയ മാറ്റത്തിന്റെ അടയാളമാണെന്നുമാണ് ഭക്തർ പറയുന്നത് .
നഗരത്തിന്റെ ഏതു ദിശയിൽ നിന്നു നോക്കിയാലും ഒരേ രീതിയിൽ കാണുവാൻ സാധിക്കുന്ന സുദർശന ചക്രം ക്ഷേത്ര ഗോപുരത്തിന്റെ മുകളിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രഗോപുരത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കൊടി കാറ്റിന് എതിർദിശയിലാണ് പറക്കുന്നത്. ഇതിന് ശാസ്ത്രീയ വിശദീകരണം നൽകാൻ ഇതുവരെയും സാധിച്ചിട്ടില്ല. കൂടാതെ ഈ കൊടിക്കൂറ എന്നും മാറ്റി സ്ഥാപിക്കമെന്നും ക്ഷേത്രനിയമത്തിൽ ഉണ്ട്. ആ കൊടിയുമായാണ് ഗരുഡൻ പറന്നതെന്നതും അത്ഭുതമുളവാക്കുന്നു.
മതഗ്രന്ഥങ്ങളിൽ, ഗരുഡൻ ധർമ്മത്തെ സംരക്ഷിക്കുകയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി കണക്കാക്കുന്ന പക്ഷിയാണ് . ജഗന്നാഥ ക്ഷേത്രത്തിൽ, ഗരുഡൻ ജഗന്നാഥന്റെ സംരക്ഷകനാണെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ ഗരുഡൻ തന്നെ അവിടെ ഉള്ളതിനാൽ ഒരു പക്ഷിയും ക്ഷേത്രത്തിന് മുകളിലൂടെ പറക്കില്ലെന്നും വിശ്വസിക്കപ്പെടുന്നു.
നിത്യേന വൈകുന്നേരം 4 മണിയോടുകൂടി പ്രത്യേക പരിശീലനം ലഭിച്ച 2 ഭക്തർ കൊടിക്കൂറയുമായി ക്ഷേത്രഗോപുരത്തിനു മുകളിൽ കയറിയാണ് കൊടി മാറ്റുന്നത്. സുദർശന ചക്രത്തിന്റെ മുകളിലായാണ് ഈ കൊടിക്കൂറ വരുന്നത്.
https://x.com/i/status/1911404794062774446
പ്രതികരിക്കാൻ ഇവിടെ എഴുതുക: