അജ്മീർ ; വഖഫ് നിയമത്തിനെതിരെ ആളുകളെ കലാപത്തിന് പ്രേരിപ്പിച്ച കോൺഗ്രസ് നേതാവ് കബീർ ഖാൻ അറസ്റ്റിൽ. അജ്മീറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജ്മീർ പോലീസിന്റെ സഹായത്തോടെ ആദർശ് നഗർ പ്രദേശത്ത് നിന്നാണ് കബീർ ഖാനെ പിടികൂടിയത്.കർണാടകയിലെ ദാവണഗരെയിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമാണ് കബീർ ഖാൻ.
വഖഫ് ബിൽ പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ കബീർ ഖാൻ പുറത്തുവിട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. വീഡിയോയിൽ, യുവാക്കളോട് തെരുവിലിറങ്ങാനും പൊതു സ്വത്ത് നശിപ്പിക്കാനും നിയമത്തിനെതിരെ പ്രതിഷേധിക്കാൻ “ജീവൻ ബലിയർപ്പിക്കാനും” ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ സന്ദേശങ്ങൾ കബീർഖാൻ നൽകി.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, “സമാധാനപരമായ പ്രതിഷേധം” എന്ന ആശയം നിരർത്ഥകമാണെന്ന് കബീർഖാൻ പറഞ്ഞു. “ബാനറുകൾ പിടിച്ച് നിവേദനങ്ങൾ സമർപ്പിക്കുന്നത് സഹായിക്കില്ല, ബസുകളും ട്രെയിനുകളും കത്തിക്കുക, കുറച്ച് ആളുകൾ ജീവൻ ബലിയർപ്പിക്കുക. എല്ലാ പട്ടണങ്ങളിലും 10 പേരെങ്കിലും മരിക്കണം. 50-100 കേസുകൾ ഫയൽ ചെയ്യണം; ഇതെല്ലാം സംഭവിക്കണം.ഇത് യാദൃശ്ചികമായി ചെയ്യേണ്ട കാര്യമല്ല . ഇത് ആസൂത്രണം ചെയ്യണം, തലകൾ തകർക്കണം, എല്ലാം നശിപ്പിക്കണം, നിങ്ങൾ ചെയ്യേണ്ടതെന്തും ചെയ്യുക, വഖഫ് നിങ്ങളോടൊപ്പം നിൽക്കും.”കബീർ ഖാൻ പറയുന്നു.
വീഡിയോ വൈറലായതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: