ന്യൂദൽഹി : ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് ശേഷം വ്യവസായി റോബർട്ട് വാദ്ര ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.
ആരും ഒന്നിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ല. ഞാൻ ഇന്ന് ഇവിടെയുണ്ട്. ഒരു നിഗമനത്തിലെത്താൻ ആഗ്രഹിക്കുന്നെന്നും. ഒരു പരിഹാരത്തിനായി ഞാൻ കാത്തിരിക്കുകയാണെന്ന് വാദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനെ ഒരു രാഷ്‌ട്രീയ പ്രതികാരം എന്ന് വിശേഷിപ്പിച്ച വാദ്ര താനോ തന്റെ ഭാര്യ സഹോദരനായ കോൺഗ്രസ് നേതാവ് രാഹുലോ രാജ്യതാൽപ്പര്യത്തിനായി സംസാരിക്കുമ്പോഴെല്ലാം തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കാറുണ്ടെന്ന് വാദ്ര അവകാശപ്പെട്ടു. കേസിൽ ഒരു കഴമ്പുമില്ലെന്നാണ് വാദ്ര തുടർന്നു പറയുന്നത്. കേസിൽ ഒന്നുമില്ലെന്നും കഴിഞ്ഞ 20 വർഷമായി തന്നെ 15 തവണ വിളിച്ചുവരുത്തി, ഓരോ തവണയും 10 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടുണ്ട്. 23000 രേഖകൾ സംഘടിപ്പിക്കുക എളുപ്പമല്ലെന്നും വാദ്ര പറഞ്ഞു.
ഏപ്രിൽ 8 ന് ഈ കേസുമായി ബന്ധപ്പെട്ട് 56 കാരനായ വാദ്രയ്‌ക്ക് ആദ്യം സമൻസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്. ഇഡി മുമ്പാകെ ഹാജരായിക്കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഏജൻസി വാദ്രയുടെ മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയെ ഫെഡറൽ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: