India

കള്ളപ്പണം വെളുപ്പിക്കൽ കേസ് : റോബർട്ട് വാദ്രയ്‌ക്ക് ഇഡി സമൻസ്

ഹരിയാനയിലെ ഷിക്കോപൂരിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം

Published by

ന്യൂദൽഹി : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്‌ക്ക് ഇഡി സമൻസ് അയച്ചു.

ചൊവ്വാഴ്ചയാണ് ഇഡി ചോദ്യം ചെയ്യാൻ വാദ്രയ്‌ക്ക് സമൻസ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഹരിയാനയിലെ ഷിക്കോപൂരിലെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

ഏപ്രിൽ 8 ന് ഈ കേസുമായി ബന്ധപ്പെട്ട് 56 കാരനായ വാദ്രയ്‌ക്ക് ആദ്യം സമൻസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്. ഇഡി മുമ്പാകെ ഹാജരായിക്കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഏജൻസി വാദ്രയുടെ മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയെ ഫെഡറൽ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക