വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.crridom.gov.in ല്‍
ഏപ്രില്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത: പ്ലസ്ടു/തത്തുല്യം, കമ്പ്യൂട്ടര്‍/
സ്റ്റെനോഗ്രാഫി പ്രാവീണ്യം
പ്രായപരിധി 28 വയസ്; സ്റ്റെനോഗ്രാഫര്‍ക്ക് 27,
നിയമാനുസൃത വയസിളവുണ്ട്
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സിഎസ്ഐആര്‍) കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളായ ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്റ് പോളിസി റിസര്‍ച്ച്, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, സിഎസ്ഐആര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലേക്ക് താഴെ പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.crridom.gov.in ല്‍ ലഭിക്കും.
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്), ഒഴിവുകള്‍ 177, ശമ്പള നിരക്ക് 19900-63200 രൂപ. യോഗ്യത: പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടറില്‍ നല്ല പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. (നിയമാനുസൃത വയസ്സിളവുണ്ട്).
ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്), ഒഴിവുകള്‍ 32, ശമ്പള നിരക്ക് 25500-81100 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. സ്റ്റെനോഗ്രാഫിയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 27 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്.
ഓരോ സ്ഥാപനത്തിലെയും തസ്തികകളും ഒഴിവുകളും (സംവരണം ഉള്‍പ്പെടെ) വിജ്ഞാപനത്തിലുണ്ട്. രണ്ട് തസ്തികകളിലായി ആകെ 209 ഒഴിവുകളാണുള്ളത്. (ജനറല്‍ 110, ഒബിസി നോണ്‍ ക്രീമിലെയര്‍ 52, എസ്സി 22, എസ്ടി 12, ഇഡബ്ല്യുഎസ് 13). ഭിന്നശേഷിക്കാര്‍ക്ക് 10, വിമുക്തഭടന്മാര്ക്ക് 15 ഒഴിവുകളില്‍ നിയമനം ലഭിക്കും.
അപേക്ഷാ ഫീസ് 500 രൂപ. വനിതകള്‍/എസ്കി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. യുപിഐ, നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖേന ഫീസ് അടയ്ക്കാം.
വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 21 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
വയസ്സിളവിന് എസ്സി/എസ്ടി (5 വര്‍ഷം), ഒബിസി-എന്‍സിഎല്‍ (3 വര്‍ഷം), ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി) (10 വര്‍ഷം), വിമുക്തഭടന്മാര്, വിധവകള്‍/നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കാത്തവര്‍ (35 വയസുവരെ) എന്നീ വിഭാഗങ്ങൡല്പ്പെടുന്നവര്ക്കാണ് അര്‍ഹത.
തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് 2025 മെയ്/ജൂണ്‍ മാസത്തിലും കമ്പ്യൂട്ടര്‍/സ്റ്റെനോഗ്രാഫി പ്രൊഫിഷ്യന്‍സി ടെസ്റ്റ് ജൂണിലും നടത്തും. പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: