ബെംഗളൂരു : കർണാടകയിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് അഹമ്മദ് ഖാന്റെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. കോൺഗ്രസിന്റെ രാജ്യവിരുദ്ധ മനോഭാവാണ് അഹമ്മദ് ഖാന്റെ ഈ വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്.
വഖഫ് നിയമത്തിലെ ഭേദഗതികൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിഷേധിക്കുന്നതോ പ്ലക്കാർഡുകൾ വഹിക്കുന്നതോ മുഖ്യമന്ത്രിക്കോ ഉപമുഖ്യമന്ത്രിക്കോ ജില്ലാ കളക്ടർക്കോ നിവേദനം നൽകുന്നതോ ഒന്നും നേടില്ല മറിച്ച് എല്ലാവരും തെരുവിലിറങ്ങണമെന്നാണ് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം.
നിയമത്തിൽ പ്രതിഷേധിച്ച്, ട്രെയിനുകളും ബസുകളും കത്തിക്കുക, കലാപം നടത്തുക, നശിപ്പിക്കുക, മരിക്കുക തുടങ്ങിയ നിരവധി ആഹ്വാനങ്ങളാണ് കോൺഗ്രസിന്റെ തീവ്ര ഇസ്ലാമിസ്റ്റ് നേതാവ് കൂടിയായ അഹമ്മദ് ഖാൻ മുന്നോട്ട് വയ്‌ക്കുന്നത്. ദാവണഗെരെ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ കോൺഗ്രസ് കോർപ്പറേറ്റർ കൂടിയാണ് അഹമ്മദ് കബീർ എന്ന അഹമ്മദ് ഖാൻ.
അതേ സമയം ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ആസാദ്‌നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: