കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപക നാശം. കോഴിക്കോട് ജില്ലയിലെ നടവയലില്‍ പുഞ്ചക്കുന്ന് ജോബിഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നുവീണു. 3500 കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.
ഫാമിന് സമീപത്തുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. മരം കടപുഴകി വീണ് തറപ്പേല്‍ രോഹിണിയുടെ വീട് തകര്‍ന്നു. എറണാകുളം ജില്ലയിലെ മലയോര പ്രദേശത്തും മഴ ശക്തം. കോതമംഗലം മാതിരപ്പള്ളിയില്‍ തെങ്ങ് കടപുഴകി ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: