ചേര്‍ത്തല: ആരോരുമില്ലാത്ത സഹജീവികളാണ് ഈശ്വരതുല്യരായി സ്‌നേഹിക്കപ്പെടേണ്ടതും സേവിക്കപ്പെടേണ്ടതും എന്ന് ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത്. ചേര്‍ത്തല സേവാഭാരതിയുടെ ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരന്‍ എന്ന നാരായണനെയാണ് സേവിക്കേണ്ടത്. ഇതാണ് ഭാരതീയമായ സേവനത്തിന്റെ കാഴ്ചപ്പാട്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സേവാഭാരതിയുടെ ഓരോ പ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധരാണ്. ആശ്രയം തേടി ഇവിടെയെത്തുന്ന ഒരാളും ഉത്തരമില്ലാതെ കടന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ. കര്‍ത്താ അദ്ധ്യക്ഷനായി. ആലപ്പുഴ ജില്ലാ സെക്രട്ടറി പി. എന്‍. ജയശങ്കര്‍ സേവാ സന്ദേശം നല്‍കി. സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി എസ്. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗണ്‍സിലര്‍മാരായ ആശാ മുകേഷ്, മിത്രാവിന്ദാ ഭായി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എന്‍. നവീന്‍ കുമാര്‍ സ്വാഗതവും സെക്രട്ടറിയും ഡോ. ദേവദാസ് തമ്പി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: