തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെ ഉണ്ടായ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്‌ച്ച പാലക്കാടും ഒരു യുവാവ് കാട്ടാനയുടെ ആക്രമത്തിൽ മരിച്ചിരുന്നു. യുവാവിന്റെ അമ്മയ്‌ക്കും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: