ന്യൂദല്‍ഹി: മുംബൈ ഭീകരമാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണയുടെ പേര് കേട്ടാല്‍ ഒരു ഹിന്ദുവാണെന്നേ ആരും പറയൂ. അയാളുടെ രൂപം കണ്ടാലും ഒരു ഹിന്ദു മുഖമാണ് ഓര്‍മ്മയില്‍ വരിക. മാധ്യമങ്ങള്‍ എന്തിനാണ് അയാളുടെ പേരിലെ ഹുസൈന് എടുത്തുകളഞ്ഞത്. ഇയാളുടെ മുഴുവന്‍ പേര് തഹാവൂര്‍ ഹുസൈന് റാണ എന്നാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കേന്ദ്രം ഭരിയ്ക്കുന്ന കാലത്ത് പാകിസ്ഥാന് സൈന്യത്തില്‍ ജോലി ചെയ്തിരുന്ന കാനഡ സ്വദേശിയായ തഹാവൂര്‍ ഹുസൈന് ഇന്ത്യയില്‍ പല തവണ പോയിവരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കിയത് ആരാണ്? പാകിസ്ഥാനില്‍ ജനിച്ച പാകിസ്ഥാന് പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്ന തഹാവൂര്‍ ഹുസൈന് പിന്നീട് ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ സംശയം തോന്നാതിരിക്കാനാണ് പിന്നീട് കാനഡയില്‍ പോയി അവിടെ കാനഡ പൗരത്വം എടുക്കുന്നത്. കാനഡയില്‍ നിന്നും ഇന്ത്യയില്‍ എത്തി, മുംബൈയില്‍ ഫസ്റ്റ് വേള്‍ഡ് എമിഗ്രേഷന്‍ സര്‍വ്വീസസ് എന്ന പേരില്‍ ഒരു കമ്പനി തുടങ്ങാന്‍ കഴിഞ്ഞതെങ്ങിനെ ? ഇത്രയ്ക്ക് ദുര്‍ബലമായിരുന്നോ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കോണ്‍ ഗ്രസ് ഭരണകാലത്ത്? അന്ന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലിം ലീഗിന്റെ മന്ത്രിയായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നത്.
2008ല്‍ നവമ്പര്‍ 16,17 തീയതികളില്‍ തഹാവൂര്‍ ഹുസൈന് കൊച്ചിയിലെ താജ് ഹോട്ടലില്‍ താമസിച്ചപ്പോള്‍ അദ്ദേഹത്തെ കണ്ട കേരളത്തിലെ 13 പേര് ആരൊക്കെയാണ്? ഇക്കൂട്ടത്തില്‍ മലയാളിയായ ഒരു മന്ത്രിയും ഉണ്ടായിരുന്നോ? പല രീതികളില്‍ സംശയം ബലപ്പെടുകയാണ്. കൊച്ചിയില്‍ അദ്ദേഹം എത്തിയത് തന്നെ എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് എന്ന വ്യാജേനെ ആണ്.
ഇനി മുംബൈയില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനസൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ് ലി എന്ന പേരുള്ള വിദേശി ആരാണ്? ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എന്താണ്? ഇയാളുടെ യഥാര്‍ത്ഥ പേര് സയ്യിദ് ദാവൂദ് ഗീലാനി എന്നാണ്. ഇദ്ദേഹവും പാകിസ്ഥാന് സ്വദേശിയാണ്. സയ്യിദ് ദാവൂദ് ഗീലാനിയുടെ പിതാവ് പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. അപ്പോള്‍ എത്ര വിദഗ്ധമായാണ് മാദ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഒരു കൃത്രിമമായ വിദേശ പേരിലൂടെ യഥാര്‍ത്ഥ പാകിസ്ഥാന്കാരന് ഇത്രയും കാലം ഒളിച്ചിരുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: