എറണാകുളം: മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയിട്ടുളളത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്നാണ് ഹൈക്കോടതി നിരീക്ഷണം
വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സത്യസന്ധമായ അന്വേഷണം നടത്താന്‍ സിബിഐ അനിവാര്യമാണ്. വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്നതും വിമര്‍ശനത്തിനൊപ്പം ഹൈക്കോടതി എടുത്തുകാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: