കൊൽക്കത്ത : വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമ ബംഗാളിൽ ഇസ്ലാമിസ്റ്റുകളുടെ അക്രമം തുടരുകയാണ്. സുരക്ഷാ സേനയെയും ഇസ്ലാമിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ട്. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മുർഷിദാബാദിലെത്തിയ ബിഎസ്എഫ് സൈനികർക്ക് നേരെയും ഇസ്ലാമിസ്റ്റുകൾ കല്ലേറ് നടത്തി . അക്രമങ്ങൾക്കിടയിൽ, ഹിന്ദുക്കൾ മുർഷിദാബാദിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് ബിഎസ്എഫ് ടീമിനെ ഇസ്ലാമിക ജനക്കൂട്ടം ആക്രമിച്ചത് . മുർഷിദാബാദിലെ ഷംഷേർഗഞ്ച് മേഖലയിലാണ് ആക്രമണം നടന്നത്. ഇവിടെ വിന്യസിച്ചിരിക്കുന്ന സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വഖഫിന്റെ പേരിൽ പ്രതിഷേധിച്ച ഇസ്ലാമിക മതമൗലികവാദികൾ ബിഎസ്എഫ് ജവാൻമാർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച ധൂലിയൻ മേഖലയിലും ബിഎസ്എഫിന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തി.മുർഷിദാബാദിൽ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടത്തിന്റെ അക്രമം തടയുന്നതിൽ പശ്ചിമ ബംഗാൾ പോലീസ് പരാജയപ്പെട്ടതിനെ തുടർന്ന് കൽക്കട്ട ഹൈക്കോടതിയാണ് ശനിയാഴ്ച കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കാൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് മുർഷിദാബാദിൽ ബിഎസ്എഫിനെ വിന്യസിച്ചത്. നേരത്തെ അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: