മുംബൈയില്‍ 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത പാകിസ്ഥാനിലെ ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ (ഇടത്ത്) മുംബൈയിലെ താജ് ഹോട്ടല്‍ ബോംബാക്രമണത്തില്‍ കത്തുന്നു (വലത്ത്)
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണയുടെ മുൻ പ്രതികരണം പുറത്തുവിട്ട് യു എസ്. മുബൈ ഭീകരാക്രമണത്തിന് പിന്നാലെ തന്റെ ബാല്യകാല സുഹ്യത്തായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോട് തഹാവൂർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ യു എസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാർ അത് അർഹിക്കുന്നുണ്ടെന്നായിരുന്നു തഹാവൂർ അന്ന് പറഞ്ഞതെന്നാണ് യു എസ് പറയുന്നത്. ഭീകരാക്രമണം നടത്തിയവരെ പാകിസ്താനിലെ ഏറ്റവും ഉയർന്ന ധീരതയ്‌ക്കുള്ള പുരസ്കാരമായ നിഷാൻ ഇ ഹൈദർ നൽകി ആദരിക്കണമെന്നും തഹാവൂർ പറഞ്ഞതായി യു എസ് അറിയിച്ചു.
2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപുളള ദിവസങ്ങളിൽ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക