India

ബംഗാളില്‍ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം; അക്രമത്തെ അടിച്ചമര്‍ത്തും: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും അതേ സമയം പ്രതിഷേധത്തിന്‍റെ പേരില്‍ അക്രമം അനുവദിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് വ്യക്തമാക്കി. രാഷ്ട്രീയത്തെ മതവുമായി കലര്‍ത്തുന്നത് അനുവദിക്കാനാവില്ലെന്നും സി.വി. ആനന്ദ ബോസ് പറഞ്ഞു.

Published by

കൊല്‍ക്കൊത്ത : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും അതേ സമയം പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അനുവദിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് വ്യക്തമാക്കി. രാഷ്‌ട്രീയത്തെ മതവുമായി കലര്‍ത്തുന്നത് അനുവദിക്കാനാവില്ലെന്നും സി.വി. ആനന്ദ ബോസ് പറഞ്ഞു. റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി തന്റെ സ്ഥിരം ടിവി ചര്‍ച്ചയ്‌ക്കിടെ നടത്തിയ അഭിമുഖത്തിലാണ് ബംഗാള്‍ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

“അക്രമം തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കും. ഇത്തരം സാഹചര്യം ബംഗാളിന് അനുവദിക്കാനാവില്ല.ഇപ്പോള്‍ അവിടുത്തെ സമാധാനഅന്തരീക്ഷത്തെ തകര്‍ക്കുകയാണ് അക്രമം. ഇനിയും അക്രമം തുടര്‍ന്നാല്‍ അതിനെ അടിച്ചമര്‍ത്തും.കേന്ദ്ര സുരക്ഷാ ഏജന്‍സിയെ ഇറക്കുന്നതോടെ വൈകാതെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കപ്പെടും”- ഗവര്‍ണര്‍ സി..വി. ആനന്ദ ബോസ് പറഞ്ഞു.

ബംഗാളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായി റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പറയുന്നു. ഹിന്ദു കടകള്‍, ഹിന്ദു വിഗ്രഹങ്ങള്‍ എന്നിവയ്‌ക്കെതിരെയും ആക്രമണം നടക്കുന്നതായി ബംഗാളിലെ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ വിശദീകരിച്ചതായും റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക