ന്യൂദല്‍ഹി: വഖഫ് (ഭേദഗതി) നിയമത്തിനെതിരെ അക്രമികള്‍ കലാപം അഴിച്ചുവിട്ട പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ബിഎസ്എഫിന്‌റെ അഞ്ച് കമ്പനിയെക്കൂടി വിന്യസിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അധിക സൈനികരെ വിന്യസിച്ചതെന്ന് അദ്‌ദേഹം വ്യക്തമാക്കി. നേരത്തെ 300 ഓളം ബിഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
അക്രമത്തെക്കുറിച്ച് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുമായും പോലീസ് ഡയറക്ടര്‍ ജനറലുമായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സ്ഥിതിഗതികള്‍ ഡിജിപി രാജീവ് കുമാര്‍ ആഭ്യന്തര സെക്രട്ടറിയോട് വിശദീകരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 150 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: