കോട്ടയം: മനസ്സുകൊണ്ട് താന്‍ കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മകന്റെ രാഷ്ട്രീയ നിലപാട് തന്നെ സ്വാധീനിച്ചിട്ടില്ല. സമുദായത്തിന് നീതിയാണ് എന്റെ രാഷ്ട്രീയം. ഒരു പാര്‍ട്ടിയുടെയും ചൂലോ വാലോ അല്ലെന്നും ഒരു മാധ്യമത്തിനു നല്കിയ കൂടിക്കാഴ്ചയില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റത് ഈഴവരുടെ വോട്ട് ചോര്ന്നിട്ട ല്ലെന്നും ഇടതുപക്ഷം കൊണ്ടുനടന്ന ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതു കൊണ്ടാണെന്നും വെള്ളാപ്പള്ളി പറയുന്നു. വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടില്ലെന്ന് പറയുന്നില്ല. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ പ്രീണനമാണ് അതിനു കാരണം. മുഖ്യമന്ത്രി ചില ന്യൂനപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. എന്നിട്ടും ഒരു വിഭാഗം യുഡിഎഫിനെ പിന്തുണച്ചു. പ്രീണനം തെറ്റായിപ്പോയി എന്ന് എല്‍ഡിഎഫിന് ബോധ്യമായിട്ടുണ്ട് വോട്ടുകള്‍ തിരിച്ചു വരുമെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: