ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന കേരളാ ഹൈക്കോടതി ഉത്തരവ് ലംഘിച്ച ചിത്രകാരി ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു എന്നാണ് പോലീസ് എഫ്ഐആറിലുള്ളത്. കൃഷ്ണഭക്തയായി അറിയപ്പെടുന്ന ജസ്ന സലീം ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ കേക്ക് മുറിച്ചതടക്കമുള്ള സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വത്തിന്റെ ഹര്‍ജിയിലാണ് ഇത്തരം ചിത്രങ്ങളെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മാര്‍ച്ചില്‍ കിഴക്കേ നടയില്‍ കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തുന്ന ദൃശ്യങ്ങള്‍ ജസ്ന പ്രചരിപ്പിച്ചത്. ഈ സംഭവത്തിലാണ് ദേവസ്വം പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: