ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂര്‍ സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക് സൈനിക പോസ്റ്റില്‍ നിന്നും വെടിവെയ്‌പ്പ് ഉണ്ടാവുകയായിരുന്നു. പാക്കിസ്ഥാനില്‍ നിന്നും ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം വെടിവെച്ചതെന്നാണ് കരസേന അറിയിച്ചത്. നുഴഞ്ഞുകയറിയ ഭീകരര്‍ക്കായി സൈന്യം വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉധംപൂര്‍, കിഷ്ത്വാര്‍ ജില്ലകളിലും വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്.
കിഷ്ത്വാറിലെ ചത്രോയില്‍ വനപ്രദേശത്ത് മൂന്നുദിവസമായി തുടരുന്ന തിരച്ചിലില്‍ ജയ്്‌ഷെ മുഹമ്മദ് കമാണ്ടര്‍ അടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. ജയ്‌ഷെ കമാണ്ടറായ സെയ്ഫുള്ള അടക്കമുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. അഞ്ചുലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഭീകരരാണ് ഇവരെല്ലാം. തോക്കുകളും ബോംബുകളും അടക്കം വന്‍തോതില്‍ ആയുധ ശേഖരവും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: