ആലപ്പുഴ: ദേശീയപാതയില്‍ വളവനാടിനും കളിത്തട്ടിനും മധ്യേ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും പരിക്ക്. ലോറി ഡ്രൈവര്‍ എറണാകുളം ഇടപ്പള്ളി വലിയവീട്ടില്‍ അബ്ദുല്‍ ജബാറിന് തലയ്‌ക്ക് സാരമായി പരിക്കേറ്റു.കെഎസ്ആര്‍ടിസി ഡ്രൈവറുടെയും ലോറിയിലെ ക്ലീനറുടെയും കാലുകള്‍ ഒടിഞ്ഞു. വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടം.
ബസ് യാത്രക്കാരായ വിഷ്ണു നാഥ്, ഗൗരി എസ്. നായര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കൊല്ലത്ത് നിന്നു എറണാകുളത്തേക്ക് പോയ പാഴ്‌സല്‍ സര്‍വീസ് മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.കളിത്തട്ടിന് തെക്ക് റോഡ്പണിയുടെ ഭാഗമായി വടക്കു നിന്നു വരുന്ന വാഹനങ്ങള്‍ തിരിയേണ്ട ഭാഗത്താണ് അപകടം.
ബസില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു.ആലപ്പുഴയില്‍ നിന്നു അഗ്‌നി രക്ഷാ സേനയെത്തിയാണ് പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക