തിരുവനന്തപുരം: ആചാരങ്ങളും ഉപചാരങ്ങളും വഴിയൊരുക്കി. ശ്രീ പദ്മനാഭസ്വാമിയ്‌ക്ക് ശംഖുംമുഖം കടലിൽ ആറാട്ട് . ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ആറാട്ടോടെ സമാപനം. വൈകിട്ട് അഞ്ചിന് ആനയമ്പാരി സഹിതം ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി എയർപോർട്ടിലെ റൺവേയിലൂടെ ശംഖുംമുഖത്തേക്ക്.
ക്ഷേത്രത്തിലെ ശീവേലിപ്പുരയില്‍ സ്വര്‍ണഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളില്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു
ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ പള്ളിവാളേന്തി അകമ്പടി ചേര്‍ന്നു. നഗരത്തിലെ നാല് ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കൂടിയാറാട്ടിനായി ഒപ്പം ചേര്‍ന്നു. സായുധപൊലീസും കരസേനയുടെ അംഗങ്ങളൂം ആചാരബഹുമതി നല്‍കി. വേല്‍ക്കാര്‍,കുന്തക്കാര്‍, പൊലീസിന്റെ ബാന്‍ഡ് സംഘവും അകമ്പടി സേവിച്ചു. ആചാരവെടിയോടെ ഘോഷയാത്ര പടിഞ്ഞാറെ നട കടന്നു. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ഘോഷയാത്രയ്‌ക്കായി ഇന്ന് വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിൽ വിമാന സർവീസുകൾ നിയന്ത്രിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: