ചെന്നൈ: ഐപിഎല്ലില്‍ ധോണിയെ ദൈവമായി കാണുന്ന തമിഴ് നാട്ടുകാര്‍ക്ക് പക്ഷെ ഏപ്രില്‍ 11 വെള്ളിയാഴ്ച കരയേണ്ടിവന്നു. കാരണം കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ തകര്‍ന്നടിയുകയായിരുന്നു. 20ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് ചെന്നൈയ്‌ക്ക് എടുക്കാന്‍ സാധിച്ചത്. സ്ഥിരതയില്ലാത്ത ബാറ്റിംഗും മുര്‍ച്ചയില്ലാത്ത ബൗളിംഗും മൂലം ചെന്നൈ കഴിഞ്ഞ മത്സരങ്ങളില്‍ മുഴുവന്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി.
ഋതുരാജ് ഗെയ്ക് വാദ്, രവീന്ദ്ര ജഡേജ, രചിന്‍ രവീന്ദ്ര, ശിവം ദുബെ, അശ്വിന്‍, ധോണി തുടങ്ങി എല്ലാവരും ബാറ്റിംഗില്‍ ഈ സീസണില്‍ പരാജിതരാണ്. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ ആകെ വിജയ് ശേഖറിന് മാത്രമാണ് കൊല്‍ക്കൊത്തയ്‌ക്ക് എതിരെ 20 റണ്‍സിനേക്കാള്‍ അധികം എടുക്കാന്‍ സാധിച്ചത്.
ചെന്നൈയുടെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക് വാദിന് പരിക്ക് പറ്റിയത് മൂലമാണ് ധോണിയെ ക്യാപ്റ്റനായി നിയോഗിച്ചത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന സ്ഥാനം ധോണിക്ക് കിട്ടി. 43 വയസും 278 ദിവസവുമാണ് താരത്തിന്റെ പ്രായം.2023 ഫൈനലിലാണ് താരം ഒടുവിൽ ചെന്നൈയെ നയിച്ചത്. ഗുജറാത്തിനെ തകർത്ത് അന്ന് കിരീടം നേടുമ്പോൾ ധോണിക്ക് പ്രായം 41 വയസും 326 ദിവസവുമായിരുന്നു.
ഏറ്റവും പ്രായമേറിയ രണ്ടാമത്തെ ക്യാപ്റ്റൻ രാജസ്ഥാൻ നായകനായിരുന്ന ഷെയ്ൻ വോണായിരുന്നു. 41 വയസും 249 ദിവസവും. 2011ൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിലാണ് അവസാനമായി രാജസ്ഥാനെ നയിച്ചത്.
വെള്ളിയാഴ്ച കൊല്‍ക്കൊത്തയ്‌ക്കെതിരെ ഒമ്പതാമനായി ഇറങ്ങിയ ധോണി ഒരു റ ണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇതോടെ തമിഴരുടെ മനസ്സിലെ ദൈവമെന്ന സ്ഥാനം ധോണിയ്‌ക്കും നഷ്ടമായിത്തുടങ്ങുകയാണ്. കഴിഞ്ഞ കളികളിലെല്ലാം ധോണിയ്‌ക്ക് വേണ്ടി ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വലിയ കയ്യടികളായിരുന്നു. പക്ഷെ ധോണിക്ക് ഇതുവരെ ബാറ്റിംഗില്‍ ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: