തിരുവനന്തപുരം : കേരള സര്‍വകലാശാലയെ രൂക്ഷമായി വിമര്‍ശിച്ച് ലോകായുക്ത. സര്‍വകലാശാലയുടെ വീഴ്ചയ്‌ക്ക് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല.എം ബി എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്ത പുനഃപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം യുക്തിപരമല്ലെന്നും വ്യക്തമാക്കി.
കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്തയുടെ വിമര്‍ശനം.കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദേശിക്കുന്നത് ശരിയായ രീതിയല്ല. കാലതാമസം ഉണ്ടാകുമ്പോള്‍ അക്കാദമിക് കാര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാം. പുനഃപരീക്ഷ എഴുതുന്നത് വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും ലോകായുക്ത പറഞ്ഞു.
എംബിഎ ഉത്തരക്കടലാസ് നഷ്ട്മായ സാഹചര്യത്തില്‍ പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കണമെന്നും ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാല നിര്‍ദേശം ലോകായുക്ത തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: