Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതഭീകരവാദികള്‍ക്ക് അഴിഞ്ഞാടാന്‍ എല്‍ഡിഎഫ് യുഡിഎഫ് പിന്തുണ; ഭീകരര്‍ വലിയ നീക്കത്തിന് ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

Janmabhumi Online by Janmabhumi Online
Apr 11, 2025, 04:21 pm IST
in Kerala, News
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മതഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാന്‍ എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കിയിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വഖഫ് നിയമഭേദഗതി പാസായതിന്റെ മറവില്‍ തീവ്രവാദശക്തികള്‍ സംസ്ഥാനത്ത് വലിയ നീക്കം നടത്തുകയാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളം ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ മതതീവ്രവാദികള്‍ ഉപരോധിച്ചത് ഭരണ പ്രതിപക്ഷ മുന്നണികളുടെ സഹായത്തോടെയാണ്. ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധമായ നടപടിയാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്റെ ചിത്രവും ഹമാസ് ഭീകര നേതാവിന്റെ ചിത്രവും പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചു. സ്വന്തം നാടായ ഈജിപ്തില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ലോകം മുഴുവന്‍ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തില്‍ എന്താണ് സ്ഥാനം? ഹമാസ് തലവന്റെ ചിത്രം എന്തിനാണ് വഖഫ് നിയമഭേദഗതിക്കെതിരെ ഉപയോഗിക്കുന്നത്?
ഇന്ത്യയിലെ വഖഫ് ബില്ലിനെതിരെ സംസാരിച്ച നേതാക്കന്‍മാരുടെ ചിത്രം ഉപയോഗിക്കാതെ ആഗോള ഭീകരവാദികളെ എന്തിന് പ്രദര്‍ശിപ്പിക്കണം. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമാണ് ഇതിന് ഉത്തരവാദികള്‍. ഭരണ പ്രതിപക്ഷങ്ങളുടെ പ്രീണന രാഷ്‌ട്രീയമാണ് ഇതിന് കാരണം. ഇതിന് മുമ്പ് ഹമാസ് നേതാവ് കേരളത്തിലെ ഒരു ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ മതഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് പിന്തുണയേറുന്നു. മതഭീകരവാദികള്‍ക്ക് കേരളത്തില്‍ പരസ്യമായി അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. വിമാനത്താവളം ഉപരോധിക്കുക എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. അതിനെതിരെ പൊലീസ് എന്ത് നടപടിയാണ് എടുത്തത്? പൊലീസ് ഇന്റലിജന്‍സിന്റെ പരാജയമാണ് വ്യക്തമാവുന്നത്. എന്ത് കേസാണ് ഇതില്‍ പൊലീസ് എടുത്തത്? 16 ന് മുസ്ലിംലീഗ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കുകയാണ്. നേരത്തെയും അവര്‍ പച്ചപതാക വിമാനത്താവളത്തില്‍ഉയര്‍ത്തിയത് നമ്മള്‍ മറന്നിട്ടില്ല. മധുര കോണ്‍ഗ്രസില്‍ കഫിയ അണിഞ്ഞ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎമ്മുകാര്‍ മതഭീകരതയ്‌ക്കാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലിംലീഗ് വര്‍ഗീയ പ്രചരണം നടത്തുകയാണ്. വാക്‌സിനേഷനെതിരെ വലിയ ക്യാമ്പയിന്‍ മലപ്പുറത്ത് നടക്കുന്നുണ്ട്. മുസ്ലിംലീഗ് അതിന് കൂട്ടുനില്‍ക്കുകയാണ്. ഒരു പുരോഗമന പ്രസ്ഥാനവും ഇതൊന്നും ചോദ്യം ചെയ്യുന്നില്ല. വീടുകളില്‍ പ്രസവിക്കണമെന്ന ഫത്വ ഇറക്കുകയാണ് ചില പുരോഹിതന്‍മാര്‍. മലപ്പുറം എന്ന് പറഞ്ഞാല്‍ അപ്പോള്‍ ലീഗ് അസ്വസ്ഥമാകും. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. മതഭീകരവാദികളുടെ തടവറയിലാണ് കേരളത്തിലെ ഇടത് വലത് മുന്നണികള്‍. പിഎഫ്‌ഐ നിരോധനത്തിന് ശേഷവും പിഎഫ്‌ഐ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ വിലസുകയാണ്. എന്‍ഐഎ വന്ന് ഇത്തരക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് കേരള പൊലീസ് ഇതെല്ലാം അറിയുന്നത്. പാലക്കാട് കോണ്‍ഗ്രസ് സിപിഎം അക്രമത്തെ പറ്റിയുള്ള ചോദ്യത്തിന് ആര്‍എസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല പിന്നെന്താണ് ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടാല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സംഘപ്രവര്‍ത്തകരായിരുന്നു. ആര്‍എസ്എസ് രാജ്യത്തിന് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും തലമുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിച്ച് കൊടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: K SurendrankozhikodePress Meet
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും’: കെ സുരേന്ദ്രൻ

Kerala

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

Local News

കോഴിക്കോട് ബീച്ചില്‍ ആറ് വയസുകാരിക്ക് പോത്തിന്റെ ആക്രമണത്തില്‍ പരുക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies