കോഴിക്കോട്: മതഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാന്‍ എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കിയിരിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വഖഫ് നിയമഭേദഗതി പാസായതിന്റെ മറവില്‍ തീവ്രവാദശക്തികള്‍ സംസ്ഥാനത്ത് വലിയ നീക്കം നടത്തുകയാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളം ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ മതതീവ്രവാദികള്‍ ഉപരോധിച്ചത് ഭരണ പ്രതിപക്ഷ മുന്നണികളുടെ സഹായത്തോടെയാണ്. ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധമായ നടപടിയാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്റെ ചിത്രവും ഹമാസ് ഭീകര നേതാവിന്റെ ചിത്രവും പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചു. സ്വന്തം നാടായ ഈജിപ്തില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ലോകം മുഴുവന്‍ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തില്‍ എന്താണ് സ്ഥാനം? ഹമാസ് തലവന്റെ ചിത്രം എന്തിനാണ് വഖഫ് നിയമഭേദഗതിക്കെതിരെ ഉപയോഗിക്കുന്നത്?
ഇന്ത്യയിലെ വഖഫ് ബില്ലിനെതിരെ സംസാരിച്ച നേതാക്കന്‍മാരുടെ ചിത്രം ഉപയോഗിക്കാതെ ആഗോള ഭീകരവാദികളെ എന്തിന് പ്രദര്‍ശിപ്പിക്കണം. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമാണ് ഇതിന് ഉത്തരവാദികള്‍. ഭരണ പ്രതിപക്ഷങ്ങളുടെ പ്രീണന രാഷ്‌ട്രീയമാണ് ഇതിന് കാരണം. ഇതിന് മുമ്പ് ഹമാസ് നേതാവ് കേരളത്തിലെ ഒരു ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ മതഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് പിന്തുണയേറുന്നു. മതഭീകരവാദികള്‍ക്ക് കേരളത്തില്‍ പരസ്യമായി അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. വിമാനത്താവളം ഉപരോധിക്കുക എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. അതിനെതിരെ പൊലീസ് എന്ത് നടപടിയാണ് എടുത്തത്? പൊലീസ് ഇന്റലിജന്‍സിന്റെ പരാജയമാണ് വ്യക്തമാവുന്നത്. എന്ത് കേസാണ് ഇതില്‍ പൊലീസ് എടുത്തത്? 16 ന് മുസ്ലിംലീഗ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കുകയാണ്. നേരത്തെയും അവര്‍ പച്ചപതാക വിമാനത്താവളത്തില്‍ഉയര്‍ത്തിയത് നമ്മള്‍ മറന്നിട്ടില്ല. മധുര കോണ്‍ഗ്രസില്‍ കഫിയ അണിഞ്ഞ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎമ്മുകാര്‍ മതഭീകരതയ്‌ക്കാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലിംലീഗ് വര്‍ഗീയ പ്രചരണം നടത്തുകയാണ്. വാക്‌സിനേഷനെതിരെ വലിയ ക്യാമ്പയിന്‍ മലപ്പുറത്ത് നടക്കുന്നുണ്ട്. മുസ്ലിംലീഗ് അതിന് കൂട്ടുനില്‍ക്കുകയാണ്. ഒരു പുരോഗമന പ്രസ്ഥാനവും ഇതൊന്നും ചോദ്യം ചെയ്യുന്നില്ല. വീടുകളില്‍ പ്രസവിക്കണമെന്ന ഫത്വ ഇറക്കുകയാണ് ചില പുരോഹിതന്‍മാര്‍. മലപ്പുറം എന്ന് പറഞ്ഞാല്‍ അപ്പോള്‍ ലീഗ് അസ്വസ്ഥമാകും. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. മതഭീകരവാദികളുടെ തടവറയിലാണ് കേരളത്തിലെ ഇടത് വലത് മുന്നണികള്‍. പിഎഫ്‌ഐ നിരോധനത്തിന് ശേഷവും പിഎഫ്‌ഐ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ വിലസുകയാണ്. എന്‍ഐഎ വന്ന് ഇത്തരക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് കേരള പൊലീസ് ഇതെല്ലാം അറിയുന്നത്. പാലക്കാട് കോണ്‍ഗ്രസ് സിപിഎം അക്രമത്തെ പറ്റിയുള്ള ചോദ്യത്തിന് ആര്‍എസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല പിന്നെന്താണ് ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടാല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സംഘപ്രവര്‍ത്തകരായിരുന്നു. ആര്‍എസ്എസ് രാജ്യത്തിന് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കും തലമുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിച്ച് കൊടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: