ബീജിങ്: യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാക്കി യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ചൈന. വിവിധ ലോകരാജ്യങ്ങള്‍ക്ക് അധികച്ചുങ്കം ചുമത്തിയ നടപടി യുഎസ് പ്രസിഡന്റ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചെങ്കിലും ചൈനയെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് യുഎസ് ഇറക്കുമതിക്കും 125 ശതമാനം അധിക തീരുവ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് പ്രഖ്യാപിച്ചത്.
നേരത്തെ പ്രഖ്യാപിച്ച 84 ശമതാനം തീരുവയാണ് ചൈന 125 ആക്കി ഉയര്‍ത്തിയത്. പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തിലാകും. യുഎസ് അധികച്ചുങ്കം ചുമത്തിയ നടപടിക്കെതിരെ ചൈന ലോക രാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചെങ്കിലും കാര്യമായ പിന്തുണ ചൈനയ്ക്ക് ലഭിച്ചില്ലെന്നാണ് സൂചന. ഇതിനിടെ മറ്റു രാജ്യങ്ങള്‍ക്കെതിരായ നടപടി അമേരിക്ക പിന്‍വലിക്കുക കൂടി ചെയ്തതോടെ ചൈന പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യയുടെ അടക്കം പിന്തുണ ചൈന ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ലോകവ്യാപാര സംഘടനയില്‍ അമേരിക്കയ്ക്കെതിരെ ചൈന പുതിയ പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: