ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് ഭരണകാലത്ത് ഹിന്ദു സംഘടന പ്രവർത്തകർ നിരന്തരം കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ ആർ. അശോക. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഇസ്ലാമിക സംഘടനകളുടെ അക്രമണത്തിലാണ് പ്രവർത്തകർക്ക് ജീവഹാനി സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ജനക്രോഷ് യാത്രയിൽ സംസാരിക്കുകയായിരുന്നു അശോക. കൊല്ലപ്പെട്ട രാജു, രാജേഷ് കോട്ടിയൻ, പ്രവീൺ പൂജാരി, ചരൺ പൂജാരി, വിശ്വനാഥ് തുടങ്ങിയ നിരവധി പ്രവർത്തകരുടെ പേരുകൾ പരാമർശിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊടഗുവിൽ നിന്നുള്ള വിനയ് സോമയ്യ എന്ന പ്രവർത്തകൻ അക്രമികളുടെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തു. നേരത്തെ ടിപ്പു സുൽത്താൻ ജയന്തി ദിനത്തിൽ ഒരു വൃദ്ധൻ കൊല്ലപ്പെട്ടിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസ് സർക്കാർ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കൂടാതെ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരത്തിൽ തുടർന്നാൽ അദ്ദേഹം കർണാടക പാകിസ്ഥാന് കൈമാറും. മുമ്പ് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ ജമ്മു കശ്മീരിൽ മാത്രമായിരുന്നു എന്നാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടർന്നാൽ കുടകും കശ്മീർ പോലെയാകുമെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: