മുംബൈ ; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന മോദി സർക്കാരിനെ പ്രശംസിച്ച് സംവിധായകൻ രോഹിത് ഷെട്ടി .
ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന റാണയുടെ ചിത്രം ഉൾപ്പെടെയാണ് രോഹിത് ഷെട്ടിയുടേ പോസ്റ്റ്. ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷമുള്ള റാണയുടെ ആദ്യ ഫോട്ടോയാണിത്. ഫോട്ടോ പങ്കുവെച്ചതിനൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രോഹിത് ഒരു നീണ്ട കുറിപ്പും എഴുതി.
“ഇന്ത്യ മറന്നില്ല. ഇന്ത്യ കാത്തിരുന്നു. പ്രധാനമന്ത്രി മോദി നീതി ഉറപ്പാക്കി. 26/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ യുഎസിൽ നിന്ന് നാടുകടത്തിയതിന് ശേഷം ഡൽഹിയിൽ എത്തിയപ്പോൾ എൻഐഎ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഭീകരാക്രമണങ്ങളിലൊന്നിലെ പങ്കിന് റാണ ഇപ്പോൾ വിചാരണ നേരിടുന്നു,” രോഹിത് ഷെട്ടി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: