Kerala

മിന്നല്‍ ഹര്‍ത്താൽ നഷ്ടം ; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

Published by

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി. ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി.

ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്‌ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണം. ആറാഴ്‌ച്ചയ്‌ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി.

ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ 3.94 കോടിയ്‌ക്കനുസൃതമായ സ്വത്തുക്കളാണ് വിൽപ്പന നടത്തേണ്ടത്. കണ്ടുകെട്ടിയവയിൽ പിഎഫ്ഐയുടെ സ്വത്തുവകകൾ, ദേശീയ-സംസ്ഥാന – ജില്ലാ – പ്രാദേശിക നേതാക്കളുടെ സ്വത്തുവകകൾ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലർ ഫ്രണ്ടിന്റേതായ സ്വത്തുക്കൾ ആദ്യവും, പിന്നീട് നേതാക്കളുടെ സ്വത്തുക്കൾ എന്നിവയും വിറ്റ് നഷ്ടപരിഹാരം ഈടാക്കണം. 2023 സെപ്തംബര്‍ 23നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താൽ.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by