ബിഷ്‌കേക് : പൊതു നിരത്തുകളില്‍ മുഖം മറയ്‌ക്കുന്ന നിക്കാബിന് നിരോധനം ഏര്‍പ്പെടുത്തി കിര്‍ഗിസ്ഥാന്‍. ഹിജാബും ബുർഖയും നിരോധിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശത്തിന് മുസ്ലീം മത അതോറിറ്റി (മുഫ്തയത്ത്) അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു
മുഖം പൂര്‍ണമായി മറയ്‌ക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. പ്രതിക്ക് തടവും 20,000 സോം (കിർഗിസ്ഥാനി കറൻസി) പിഴയും ശിക്ഷ ലഭിക്കും. ഇത്തരം വേഷവിധാനങ്ങള്‍ കിര്‍ഗിസ്ഥാന്‍ സമൂഹത്തിന് അന്യമാണെന്നും തീവ്രവാദികൾ പർദ്ദ മറയാക്കാമെന്നും അതിനാൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പർദ്ദ ധരിക്കരുതെന്നും സർക്കാർ പറഞ്ഞു.
‘ഹിജാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതോ തല മുതൽ കാൽ വരെ ശരീരം മുഴുവൻ മറയ്‌ക്കുന്നതോ ശരീഅത്തിൽ നിർബന്ധമായി കണക്കാക്കുന്നില്ല.’ അതുകൊണ്ട് എല്ലാവരും സർക്കാരിന്റെ ഈ തീരുമാനങ്ങൾ അംഗീകരിക്കണം.‘ 90 ശതമാനത്തിലധികം മുസ്ലീം ജനസംഖ്യയുള്ള കിർഗിസ്ഥാനിലെ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.2025 ജനുവരിയിൽ തന്നെ ഈ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: