ന്യൂദൽഹി : തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കാൻ വൈകിയ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി . മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍മാരിലൊരാളായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂർ റാണയെ ഇന്നാണ് ഇന്ത്യയിൽ എത്തിച്ചത് . മോദി സർക്കാരിന്റെ വൻ നയതന്ത്ര വിജയമാണിത്.
എന്നാൽ ഇപ്പോൾ റാണയെ ഇന്ത്യയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് . റാണ അമേരിക്കയിൽ ഉണ്ടെന്ന് കണ്ടെത്തിയത് തങ്ങളാണെന്നും, റാണയെ ഇന്ത്യയിൽ എത്തിക്കാൻ ആദ്യം മുതൽ ശ്രമിച്ചത് കോൺഗ്രസ് ആണെന്നുമാണ് പ്രമോദ് തിവാരിയുടെ വാദം . റാണയെ ഇന്ത്യയിൽ എത്തിക്കാൻ 11 വർഷം എടുത്ത മോദി സർക്കാർ മാപ്പ് പറയണമെന്നാണ് പ്രമോദ് തിവാരിയുടെ പ്രസ്താവന.
അതേസമയം എൻഐഎ ആസ്ഥാനത്തും പട്യാല ഹൗസ് കോടതിയിലും കേന്ദ്രസേനയെ വിന്യസിച്ചു. എന്‍.ഐ.എ അന്വേഷിക്കുന്ന കേസിൽ നരേന്ദർ മാനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: