ആലപ്പുഴ: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതില്‍ മുഖ്യപ്രതി സുല്‍ത്താനെന്ന് എക്‌സൈസ്.മാധ്യമങ്ങളോട് സംസാരിക്കവെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പിടിയിലായ തസ്ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43 വയസ്) തമിഴ്‌നാട് -ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നും ഇന്നലെയാണ് എക്‌സൈസിന്റെ പിടിയിലായത്.
ക്രിമിനലുകള്‍ താമസിക്കുന്ന ഇടത്തായിരുന്നു സുല്‍ത്താന്റെ ഒളിവു ജീവിതം.സിനിമ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകാണ്. കുടുംബവുമൊത്ത് യാത്ര ചെയ്താണ് തസ്ലിമയും സുല്‍ത്താനും ലഹരിക്കടത്ത് നടത്തിയത്. ചെക്കിംഗ് ഒഴിവാക്കാനാണിത്. കഞ്ചാവ്, സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, എന്നിവ കടത്തുന്ന ആളാണ് സുല്‍ത്താന്‍. ഇയാള്‍ക്ക് ഇന്ത്യക്ക് പുറത്തും ബന്ധങ്ങളുമുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിനിമ താരങ്ങള്‍ക്ക് കഞ്ചാവ് നല്‍കിയെന്ന തസ്ലീമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക നോട്ടീസ് നല്‍കാനാണ് നീക്കം. ആവശ്യമെങ്കില്‍ ഇവരെ ചോദ്യം ചെയ്യും.പിടിയിലായ തസ്ലീമ, സുല്‍ത്താന്‍, അക്ബര്‍ അലി, ഫിറോസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും നോട്ടീസ് നല്‍കുന്ന കാര്യം തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: