തിരുവനന്തപുരം:ഐലന്‍ഡ് എക്‌സ്പ്രസില്‍ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഒരു സംഘം യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ടിടിഇ ആശുപത്രിയില്‍ പേട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. നെയ്യാറ്റിന്‍കരയ്‌ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടെ സ്ലീപ്പര്‍ ക്ലാസില്‍ നാലഞ്ച് പേരടങ്ങുന്ന സംഘത്തോട് ടി ടി ഇ ജയേഷ് ടിക്കറ്റ് ചോദിച്ചു. ഇവരുടെ പക്കല്‍ ജനറല്‍ ടിക്കറ്റാണ ഉണ്ടായിരുന്നത്.
എന്നാല്‍ ഇവര്‍ പിഴയടക്കാനോ ടിക്കറ്റ് സ്ലീപ്പര്‍ ക്ലാസ് തലത്തിലേക്ക് ഉയര്‍ത്താനോ തയാറായില്ല. ജയേഷിനെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി.മര്‍ദ്ദനത്തെ തുടര്‍ന്ന് ജയേഷിന് ഗുരുതരമായി പരിക്കേറ്റു.
മറ്റ് ടിടിഇമാരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. മര്‍ദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ ടിടിഇ ജയേഷ് പേട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: