തൃശൂര്‍ : ജാതി വിവേചനമെന്ന് ആരോപണമുയരുകയും തുടര്‍ന്ന് കഴകം ജോലിയില്‍ നിന്ന് രാജിവയ്‌ക്കുകയും ചെയ്ത ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ റാങ്ക പട്ടികയിലെ സംവരണ ക്രമം അനുസരിച്ച് ഈഴവ ഉദ്യോഗാര്‍ത്ഥിക്ക് അഡൈ്വ്വസ് മെമ്മോ അയച്ചു
ഈഴവ സമുദായാംഗമായ ബി.എ ബാലു തന്ത്രിമാരുടെയും വാര്യര്‍ സമാജത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ഒന്നാം റാങ്കുകാരനായ ബാലു രാജിവച്ച സാഹചര്യത്തില്‍ ക്രമപ്രകാരം അടുത്തതായി ഈഴവ സമുദായത്തിനാണ ് നിയമനം നല്‍കേണ്ടതെന്നതിനാലാണ് ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഡൈ്വസ് മെമ്മോ ലഭിച്ചത്.
നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് അറിയിച്ചു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുളളത്. ബാലുവിന്റെ കാര്യത്തില്‍ ഭരണസമിതിയെ പോലും അറിയിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വന്തം ഇഷ്ടപ്രകാരം കഴകക്കാരനെ താത്കാലികമായി മറ്റ് ചുമതലകളിലേക്ക് നിയമിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണവും ചോദിച്ചിരുന്നുവെന്നും കെ ബി മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നിയമനത്തെ എതിര്‍ത്ത് വാര്യര്‍ സമാജം രംഗത്തെത്തി. ഇരിങ്ങാലക്കുട തെക്കേ വാര്യത്ത് കുടുംബത്തിനാണ് കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കഴക അവകാശമുളളത്.. ഈ സമുദായത്തില്‍പെട്ടവര്‍ കഴകപ്രവര്‍ത്തി ചെയ്യാനായി എത്ര കാലം ഉണ്ടോ അത് നിലനിര്‍ത്തികൊണ്ടുപോകുന്നതിനുള്ള എല്ലാ നിയമസഹായങ്ങളും ചെയ്തു നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവില്‍ ഉണ്ടായിരുന്ന കാരായ്മ കഴകം പുനഃസ്ഥാപിക്കണമെന്നാണ് വാര്യര്‍ സമാജത്തിന്റെ ആവശ്യം.
അതേസമയം, ജോലി ലഭിച്ചത് ദൈവാനുഗ്രഹമാണെന്ന് ആശങ്ക ഇല്ലെന്നും മുന്നോട്ട് പോകകുമെന്നും അഡ്വൈസ് മെമ്മോ ലഭിച്ച ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: