ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഏറ്റെടുത്ത് ഇന്ത്യയിലെത്തിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം. റാണയെ എത്തിച്ചതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ശരിക്കും കോണ്‍ഗ്രസിനാണ് ആ ക്രെഡിറ്റിന് അര്‍ഹത, വിചിത്ര വാദമുയര്‍ത്തി രംഗത്തെത്തിയ പി. ചിദംബരം ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെയോ പാക് ഭീകരസംഘടനകള്ക്കെതിരെയോ ചെറുവിരല്‍ അനക്കാതെ മിണ്ടാതിരുന്ന യുപിഎ സര്‍ക്കാരും അന്നത്തെ ആഭ്യന്തരമന്ത്രിയും ഏറെ വിമര്‍ശനങ്ങള്‍ കേട്ടതാണ്. എന്നാല്‍ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തഹാവൂര്‍ റാണയെ യുഎസ് ജയിലില്‍ നിന്ന് ഇന്ത്യയ്ക്ക് വിട്ടു നല്‍കിയതടക്കമുള്ള വന്‍ നയതന്ത്ര നീക്കത്തിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം പരിഹാസ്യമായി മാറി.
എന്‍ഐഎ ദല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതു കൊണ്ടാണ് റാണയെ വിട്ടുനല്‍കിയതെന്നും ദീര്‍ഘവീക്ഷണത്തോടെ യുപിഎ സര്‍ക്കാര്‍ എടുത്ത നടപടിയാണ് അതെന്നുമാണ് ചിദംബരം പറയുന്നത്. എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തതു കൊണ്ട് മാത്രം പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് ജയിലില്‍ നിന്ന് റാണയെ ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് ചിദംബരത്തിന് മറുപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: