Kerala

മോദി സര്‍ക്കാരിന്റെ സമ്മാനം; വയനാട്ടില്‍ പാസ്‌പോര്‍ട്ട് കേന്ദ്രം, മൊബൈല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആരംഭിക്കുന്ന കാര്യവും സജീവ പരിഗണനയിൽ

Published by

കല്‍പ്പറ്റ: വയനാട്ടില്‍ പുതുതായി ആരംഭിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് നിര്‍വഹിച്ചു. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രമെന്നത് അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സ്വപ്‌നമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ആ ആഗ്രഹമാണ് വയനാട്ടില്‍ യാഥാര്‍ത്ഥ്യമായത്.

ജില്ലയില്‍ മൊബൈല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയിലെ ഹെഡ് പോസ്റ്റോഫീസിലാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിച്ചത്. ഇതുവരെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കോഴിക്കോടും വടകരയും എത്തിയാണ് വയനാട്ടുകാര്‍ നിറവേറ്റിയത്. മണിക്കൂറുകളോളം യാത്ര ചെയ്ത് വേണം രണ്ട് പാസ്‌പോര്‍ട്ട് ഓഫീസുകളിലും എത്താന്‍. നിലവില്‍ പ്രതിദിനം 50 ഓളം അപേക്ഷകള്‍ ഇവിടെ കൈകാര്യം ചെയ്യും.

മാസങ്ങള്‍ക്കുള്ളില്‍ ഇത് 250 അപേക്ഷകളായി ഉയര്‍ത്തും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി ഒ. ആര്‍. കേളു, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക