Kerala

പ്രവചനങ്ങൾ കാറ്റിൽ പറത്തി അഞ്ച് ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണവില

Published by

തിരുവനന്തപുരം: പ്രവചനങ്ങൾ മാറ്റിമറിച്ചു കൊണ്ട് അഞ്ച് ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണവില. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 66,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8290 രൂപയാണ്.

ഏപ്രിൽ 4 മുതൽ വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇത് പലർക്കും സ്വർണ വില ഇനിയും കുറയുമെന്ന പ്രതീക്ഷ ഉളവാക്കിയിരുന്നു. എന്നാൽ അതിനെ മറികടന്നാണ് ഇന്ന് വില വർധന. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ്. വെള്ളിയുടെ വില ഉയർന്നിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: gold