തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് കാണാതായ പതിനാറുകാരന് കിണറ്റില് മരിച്ച നിലയില്. വെഞ്ഞാറമൂട് സ്വദേശി അനില്കുമാര്- മായ ദമ്പതികളുടെ മകന് അര്ജുന് ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാനില്ലെന്നുളള പരാതി വീട്ടുകാര് പൊലീസില് നല്കിയത്.അന്വേഷണം നടത്തുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില് അര്ജുന്റെ മൃതദേഹം കണ്ടെത്തിയത്.
കൈവരിയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. പൊലീസ് മേല്നടപടികള് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: