കോട്ടയം: മന്ത്രി സാറേ, ആദ്യം അപ്പര്‍ കുട്ടനാട്ടില്‍ കൊയ്തിട്ടിരിക്കുന്ന നെല്ല് മില്ലിലെത്തിക്ക്, എന്നിട്ടു മതി കടുത്തുരുത്തിയിലെ പച്ചക്കറി വിദേശത്തെത്തിക്കുന്നതെന്ന് കര്‍ഷകര്‍.
കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലേയും കര്‍ഷകര്‍ ചോര നീരാക്കി ഉത്പാദിപ്പിച്ച നെല്ല് ന്യായവിലയ്‌ക്ക് മില്ലുകളിലേക്ക് കയറ്റി അയയ്‌ക്കാന്‍ കഴിയാതെ പാടത്തിട്ടു കിളിര്‍പ്പിക്കുന്ന കൃഷി മന്ത്രി പി. പ്രസാദ് കടുത്തുരുത്തിയില്‍ നടത്തിയ ആഹ്വാനമാണ് പരിഹാസ്യമായത്.
2025ല്‍ കടുത്തുരുത്തിയില്‍ നിന്ന് വിവിധ പഴം പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സജ്ജമാക്കണമെന്നാണ് മന്ത്രി കര്‍ഷകരോട് പറഞ്ഞത്.
കര്‍ഷകജ്യോതി പദ്ധതി പ്രകാരം കടുത്തുരുത്തിയില്‍നിന്നും 100 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡില്‍ വിപണനം നടത്താന്‍ തയാറാക്കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ നെല്‍കര്‍ഷകര്‍ ഇപ്പോഴും അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നെല്ലു വിറ്റഴിക്കാനാകാതെ വിഷമിക്കുകയാണ്. കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കി വിലയിടിക്കാനും കിഴിവു കൂട്ടാനും മില്ലുടമകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കൃഷി മന്ത്രി കടുത്തുരുത്തിയിലെ പച്ചക്കറിയും പഴങ്ങളും കയറ്റുമതി ചെയ്യിക്കുമെന്ന് എങ്ങിനെ വിശ്വസിക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: