തിരുവനന്തപുരം: ലഹരിക്കെതിരായ നടപടികളുടെ ഭാഗമായി ഏപ്രില്‍ 17ന് സര്‍വ്വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ലഹരിവ്യാപനം തടയാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പന്ത്രണ്ട് കോടി രൂപയുടെ മയക്കുമരുന്നുകളാണ് ഡി ഹണ്ടിന്റെ ഭാഗമായി പിടിച്ചതെന്നും മാര്‍ച്ചില്‍ മാത്രം പന്ത്രണ്ടായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഓപ്പറേഷന് ഡി ഹണ്ട് ശക്തമായി തുടരുമെന്നും ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ പൊതുസമൂഹം പ്രതിരോധമുയര്‍ത്തണം. സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ കര്‍ശന പരിശോധന നടപ്പാക്കും. ലഹരിക്കെതിരായ യുദ്ധം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: