കോട്ടയം: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും മലബാര്‍ മേഖലയില്‍ ആശങ്ക ഉളവാക്കുന്ന രീതിയിലേക്ക് മാറുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ കാണണമെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷന്‍ എന്‍.ഹരി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം അഞ്ചാം പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം മലബാറില്‍ നിന്ന് പെരുമ്പാവൂരിലെ വസതിയില്‍ എത്തിച്ചതോടെയാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ശ്രദ്ധ പതിഞ്ഞത്. കേരളം ആരോഗ്യപരിപാലന രംഗത്ത് നേടിയ മുന്നേറ്റത്തിലെ തിരിച്ചടിയാണിത്. ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങള്‍ക്കെല്ലാം തിരിച്ചടിയാണ് വീട്ടുപ്രസവം വ്യാപകമാകുന്നത്. അപകടസാധ്യത വളരെയേറെ ആണെന്ന് അറിഞ്ഞിട്ടും ഈ പ്രാകൃത സംവിധാനത്തിലേക്ക് മലബാര്‍ തിരിച്ചുപോകുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്.
കേരളത്തില്‍ സമീപകാലത്തായി ഉണ്ടാകുന്ന ചില പ്രവണതകളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ പ്രത്യേകിച്ച് മലപ്പുറത്താണ് വീട്ടുപ്രസവങ്ങള്‍ വര്‍ധിക്കുന്നത് എന്നത് നിസ്സാര കാര്യമല്ല.
മരിച്ച യുവതിയുടെ ഭര്‍ത്താവ് മതപ്രബോധകന്‍ ആണെന്നത് ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്നത് ചില വിദേശ ശക്തികളുടെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് കരുതണം. യഥാര്‍ത്ഥ ജനനസംഖ്യ മറച്ചു പിടിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. ഇത്തരത്തില്‍ അധികമായി ജനിക്കുന്ന കുട്ടികളെ മറ്റേതെങ്കിലും പരിശീലന കേന്ദ്രത്തിലേക്ക് അയക്കുന്നുണ്ടോ എന്ന് കണ്ടെത്തണം. വീട്ടു പ്രസവങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും എത്രയും വേഗം അന്വേഷണത്തിന് മുന്നോട്ടുവരണം. അല്ലെങ്കില്‍ കേരളത്തിന്റെ നിലനില്‍പ്പ് തന്നെ അപകടകരമാകുന്ന സ്ഥിതിവിശേഷം സംജാതമായേക്കാമെന്നും എന്‍ ഹരി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: