ചെന്നൈ: തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്(93) അന്തരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണ്ണറുമായിരുന്ന തമിഴിശൈ സൗന്ദര്‍രാജന്റെ പിതാവാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, വൈക്കോ, കനിമൊഴി, ഗവര്‍ണ്ണര്‍ ആര്.എല്‍ രവി എന്നിവര്‍ തമിഴിശൈയുടെ ചെന്നൈയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
മുതിര്‍ന്ന നേതാവ് കുമരി അനന്തന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സേവനത്തിനും തമിഴ്നാടിന്റെ പുരോഗതിയോടുള്ള അഭിനിവേശത്തിനും കുമരി അനന്തന് ജി ഓര്‍മ്മിക്കപ്പെടും. തമിഴ് ഭാഷയും സംസ്കാരവും ജനകീയമാക്കാന്‍ അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി’, മോദി സന്ദേശത്തില്‍ പറഞ്ഞു. അഞ്ചുതവണ തമിഴ്നാട് നിയമസഭാംഗവും 1977ല്‍ നാഗര്‍കോവിലില്‍ നിന്നുള്ള ലോക്സഭാംഗവുമായിരുന്നു കുമരി അനന്തന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: