കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ദിനം അടുക്കുന്നതിനാപ്പം ദിലീപിന്റെ 150-ാം ചിത്രവും റിലീസിംഗിന് ഒരുങ്ങുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ദിലീപിന്റെ ‘പ്രിന്‍സ് ആന്റ് ഫാമിലി’ മെയ് 9 നു തീയറ്ററുകളില്‍ എത്തും. ദിലീപ് എട്ടാം പ്രതിയായ കേസ് വിചാരണയുടെ അന്തിമ ഘട്ടത്തിലാണ്. വൈകാതെ വിധിയുണ്ടാകുമെന്നാണ് നിയമവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എട്ടുവര്‍ഷത്തോളമായി തുടരുന്ന കേസിനും ജയില്‍വാസത്തിനും നിരന്തരമുള്ള സൈബര്‍, ചാനല്‍ ആക്രമണങ്ങള്‍ക്കും കോടതി കയറ്റത്തിനിനുമിടയില് നിരന്തരം സിനിമ ചെയ്യാനും പലതും ഹിറ്റാക്കാനും ദിലീപിനു കഴിഞ്ഞു.
തന്റെ നൂറ്റമ്പതാമത്തെ ചിത്രം കുടുംബചിത്രം ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘പ്രിന്‍സ് ആന്റ് ഫാമിലി’കുടുംബചിത്രം തന്നെയാണ് . ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ഒപ്പം അഭിനയിക്കുന്നു. ഷാരിസ് മുഹമ്മദ് ആണ് രചന. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ചിത്രത്തിലെ അഫ്സല് പാടിയ ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: