തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ വീണ്ടും പരോളില്‍ ഇറങ്ങി. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തെ പരോളാണ് അനുവദിച്ചത്. മൂന്നു ദിവസം യാത്രയ്‌ക്കും അനുമതിയുണ്ട്.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ഷെറിന് ശിക്ഷായിളവ് നല്‍കണമെന്ന് ജയില്‍ ഉപദേശകസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരം ഷെറിനെ വിട്ടയയ്‌ക്കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.ഷെറിനെക്കാള്‍ അര്‍ഹരായ, നിരവധി വര്‍ഷം ജയിലില്‍ കഴിഞ്ഞ മറ്റുളളവരുളളപ്പോള്‍ ഷെറിനെ ജയില്‍ മോചിതയാക്കാനുളള സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു.
14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഷെറിന് ഇതുവരെ 500 ദിവസം പരോള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ഇത് ദീര്‍ഘിപ്പിച്ച് 30 ദിവസവും കൂടി പരോള്‍ അനുവദിച്ചിരുന്നു. ഒരു മന്ത്രിയാണ് ഷെറിന് ആനുകൂല്യങ്ങ ള്‍ ലഭിക്കുന്നതിന് പിന്നിലെന്നാണ് അണിയറ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: