സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത ക്യാംപയിന്റെ അംബാസഡറാകാൻ തയാറാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അറിയിച്ചതായി മന്ത്രി എം ബി രാജേഷ്. ‘എം ജി ശ്രീകുമാർ എന്നെ വിളിച്ചിരുന്നു, കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണെന്നും, ഒരു മാത്യക എന്ന നിലയിൽ മാലിന്യമുക്ത ക്യാംപയിന്റെ അംബാസഡർ ആകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു’- മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഈ മാസം 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി പറഞ്ഞു.
‘ക്യാംപയിനിൽ പങ്കാളിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നല്ലൊരു മാതൃകയാണ്. ഉണ്ടായത് തെറ്റാണ്. അദ്ദേഹം അല്ല ചെയ്തത്. പക്ഷെ തെറ്റാണ്. അതുകൊണ്ടാണ് അപ്പോൾ തന്നെ പിഴയടച്ചത്. മാത്രമല്ല, ഇതിനൊരു മാതൃക സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം ജി ശ്രീകുമാർ പറഞ്ഞു. നമുക്ക് അതാണ് ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: